- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരം മോഷ്ടാക്കളും പിടിച്ചുപറിക്കാരും കീഴടക്കുന്നു; ഫോർട്ട് റോഡിലെ മരുന്ന് മൊത്ത വിതരണ വ്യാപാര സ്ഥാപനത്തിന്റെ ചുമർ തുരന്ന് കവർച്ച; മോഷ്ടാക്കൾ അടിച്ചുകൊണ്ടു പോയത് ഒന്നേമുക്കാൽ ലക്ഷത്തിലേറെ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും മോഷ്ടാക്കൾ വിളയാടുന്നു. കണ്ണൂർ നഗരഹൃദയത്തിലെ മരുന്ന് മൊത്തവിതരണ വ്യാപാരസ്ഥാപനത്തിന്റെ ചുമർ കുത്തിതുറന്ന് പണം കവർന്നതായി പരാതി. കണ്ണൂർ നഗരത്തിലെ ഫോർട്ട് റോഡിൽ പ്ലാറ്റിനം സെന്ററിലെ ദികാനനൂർ ഡ്രഗ്സിന്റെ ചുമർ കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ 1,84,000 രൂപയാണ് കവർന്നത്. സ്ഥാപന ഉടമ രഞ്ജിത്ത് സഹദേവൻ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
സ്ഥാപനത്തിന്റെ പുറക് വശത്തെചുമർതുരന്ന് ബോക്സ് തള്ളിമാറ്റി നിലത്തിട്ട് അകത്ത് കയറിയാണ് മോഷണം നടത്തിയത്.സ്ഥാപനത്തിന്റെ ഓഫീസിലെ മേശവലിപ്പ് തകർത്താണ് അതിനുള്ളിലുണ്ടായിരുന്ന പണമെടുത്തുകൊണ്ടു പോയത് ചൊവ്വാഴ്്ച്ച വൈകുന്നേരം ആറരമണിയോടെ പൂട്ടിയ സ്ഥാപനം ബുധനാഴ്‌ച്ച രാവിലെ ജീവനക്കാർ തുറന്നപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. ചൊവ്വാഴ്‌ച്ച ലഭിച്ച കളക്ഷൻ തുകയാണ് മേശയിൽ സൂക്ഷിച്ചിരുന്നത്. സ്ഥാപനത്തിന്റെ മുൻവശത്ത് മാത്രമേസി.സി.ടി. വി ക്യാമറ സ്ഥാപിച്ചിരുന്നുള്ളൂ.
കണ്ണൂർ ടൗൺ പൊലിസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.സംഭവത്തിൽ ഉടമയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ കവർച്ച നടത്തിയ വ്യാപാരസ്ഥാപനത്തിന്റെ പുറക് വശത്ത് മോഷണത്തിനായി ഉപയോഗിച്ച സ്‌ക്രൂഡ്രൈവറും കമ്പിപാരയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ നഗരത്തിൽ മോഷണവും പിടിച്ചുപറയും വർധിക്കുന്നത് നഗരത്തിലെത്തുന്നവർക്ക് തലവേദനയായി മാറിയിട്ടുണ്ട്. ഒരാഴ്‌ച്ച മുൻപേ പഴയബസ് സ്റ്റാൻഡിൽനിന്നും മയ്യിൽ സ്വദേശിയുടെ പണവും മൊബൈൽ ഫോണും കവർന്നിരുന്നു. ചായകുടിക്കാൻ പണം ചോദിച്ചെത്തിയ ഭിക്ഷാടകനാണ് കവർച്ച നടത്തിയത്. കഴിഞ്ഞ ദിവസം പഴയബസ്സ്റ്റാൻഡിനടുത്തെ വെജ്കോയെന്ന സ്ഥാപനത്തിന്റെ പൂട്ടുതകർത്ത് അകത്ത് കയറിയ കള്ളൻ മേശവലിപ്പിൽ സൂക്ഷിച്ചിരുന്നരണ്ടായിരം രൂപയും കവർന്നു.
സ്ഥാപനത്തിന്റെ തൊട്ടുമുൻപിൽ സി.സി.ടി.വിയുണ്ടായിരുന്നുവെങ്കിലും തെരുവുവിളക്കുകൾകത്താത്തിനാൽദൃശ്യങ്ങൾവ്യക്തമായിരുന്നില്ല. തൊട്ടടുത്തുള്ള പ്രിന്റിങ് പ്രസിലും കള്ളൻ കയറിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. പൊലിസ് മൈതാനത്തിനടുത്തായി പാർക്ക്ചെയ്തിരുന്ന ബസിന്റെ ടയർ മോഷണം പോയതായും പരാതിയുണ്ട്.



