ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. മാനസികാരോഗ്യ ചികിത്സാ വിഭാഗം നാലാം വാർഡിലെ രോഗിയായ യുവതിയുടെ കാലാണ് ക്ലോസറ്റിനുള്ളിൽ പോയത്. കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി രോഗിയെ രക്ഷിച്ചു.

ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഇവിടെ ചികിത്സയിലായിരുന്ന യുവതി ശൗചാലയത്തിലേക്ക് കയറിയപ്പോൾ കാൽ തെന്നി് ക്ലോസറ്റിൽ കുടുങ്ങുക ആയിരുന്നു. ഇതോടെ യുവതി നിലവിളിച്ചു.

അമ്മ പുറത്തുനിൽക്കുകയായിരുന്നു. നിലവിളികേട്ട് എത്തിയ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേന, ക്ലോസറ്റ് പൊട്ടിച്ചാണ് കാൽ പുറത്തെടുത്തത്. കാലിന് സാരമായ പരിക്കില്ല.