തിരുവനന്തപുരം: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനുവേണ്ടി ബോധവത്കരണത്തിനായി ജനജാഗ്രതാ സമിതികൾ രൂപവത്കരിക്കും. വിദ്യാർത്ഥികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ചൈൽഡ് കൗൺസിലർ ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ദ്ധർ, സ്‌കൂൾ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് സമിതി. മാസംതോറും സമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.

മുനിസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റോ സമിതിയുടെ ചെയർമാനാകും. തദ്ദേശസ്ഥാപനത്തിന്റെ ചുമതലയുള്ള എക്‌സൈസ് ഇൻസ്‌പെക്ടറാണ് കൺവീനർ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, മെഡിക്കൽ ഓഫീസർ, ചൈൽഡ് കൗൺസിലർ, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ, ഹെഡ്‌മാസ്റ്റർ, പി.ടി.എ. പ്രതിനിധികൾ, വിദ്യാർത്ഥിപ്രതിനിധികൾ, പൊതുപ്രവർത്തകരായ മൂന്നുപേർ എന്നിവർ അംഗങ്ങളാണ്.