- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി; വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
ജനുവരി 22ന് 12.30നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. ജനുവരി 16 മുതൽ തന്നെ പ്രാണപ്രതിഷ്ഠാ കർമ്മവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ ആരംഭിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. അവധി പ്രഖ്യാപിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
Next Story




