- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
തലശേരി: പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ പതിമൂന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ എട്ട് വർഷം കഠിന തടവിനും 45,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ ഒൻപത് മാസം അധിക തടവ് അനുഭവിക്കണം. പാനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പന്ന്യന്നൂർ ചിത്രപൊയിൽ താഴെ കുനിയിൽ ഹൗസിൽ പി.കെ ദിനേശനെയാണ് (53) തലശേരി അതി വേഗ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. 2021 ഡിസംബർ 19-നാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി യെന്നതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം.ബാസുരി ഹാജരായി. പാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ദിനേശനാണ്് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Next Story

