ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ ആറുപേർ വെന്തു മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി. പിതംപുരയിലുള്ള കെട്ടിടസമുച്ചയത്തിലെ ഒന്നാംനിലയിലാണ് തീപ്പിടത്തമുണ്ടായത്. ഒരുമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. രണ്ടു കുടുംബത്തിലുള്ളവരാണ് മരിച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.