- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് ബലൂൺ കച്ചവടക്കാരന് പരുക്ക്
ചുങ്കപ്പാറ: ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചുണ്ടായ തീ പിടിത്തത്തിൽ ബലൂൺ കച്ചവടക്കാരന് പരുക്കേറ്റു. ബലൂണിന് തീപിടിച്ച് പിക്കപ് വാനിന്റെ മേൽമൂടിയിൽ വീണാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് 3.40ന് ആയിരുന്നു അപകടം. പാതയോരത്ത് പിക്കപ് വാനിൽ ഹൈഡ്രജൻ ബലൂൺ വിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഉയർന്നു പൊങ്ങിയ ബലൂൺ വൈദ്യുത കമ്പിയിൽ തട്ടി തീപിടിച്ച് ഉരുകി വാഹനത്തിന്റെ മേൽമൂടിയിലെ പടുതയിൽ വീണു. പടുത കത്തി ബലൂൺ കച്ചവടക്കാരൻ ഹരിപ്പാട് മുട്ടം സ്വദേശി അസീസ്‌കുട്ടിയുടെ (50) ദേഹത്തെ വീഴുകയായിരുന്നു. അസീസിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിമാറുന്നതിനിടെ ഒരാൾക്ക് വീണ് നിസ്സാര പരുക്കേറ്റു. പെരുമ്പെട്ടി പൊലീസ് വാഹനം സ്റ്റേഷനിലെത്തിച്ചു.
Next Story



