- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനോട് ചേർന്നുള്ള ചെറുകിട വ്യവസായങ്ങൾക്ക് ഗാർഹിക താരിഫിൽ വൈദ്യുത കണക്ഷൻ
തിരുവനന്തപുരം: വീടിനോട് ചേർന്നുള്ള ചെറുകിട വ്യവസായ സംരഭങ്ങൾക്ക് ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കിൽ വൈദ്യുത കണക്ഷൻ നൽകും. വീടിനോട് ചേർന്ന് അഞ്ച് എച്ച് പിയിൽ താഴെ ലോഡുള്ള കുടിൽ - ചെറുകിട വ്യവസായങ്ങൾക്ക് ഗാർഹിക താരിഫിൽ കണക്ഷൻ നൽകാമെന്നാണ് നിർദ്ദേശം.
200 മീറ്റർ വരെ ലൈൻ വലിക്കണമെങ്കിലോ ലോഡ് കൂടുതലുള്ള കണക്ഷനുകൾ ലഭിക്കണമെങ്കിലോ ആവശ്യമുള്ള കിലോവാട്ട് അനുസരിച്ചുള്ള നിരക്ക് അടച്ചാൽ മതിയെന്ന ഉപഭോക്തൃ സൗഹൃദ നിർദ്ദേശം അടങ്ങിയ കേരള ഇലക്ട്രിസിറ്റി സപ്ലെ കോഡ്- 2024 കരട് ഭേദഗതി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു.
കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ പോലുള്ള കോംപ്ലക്‌സുകൾ, വില്ല, മാളുകൾ തുടങ്ങിയവയ്ക്ക് വ്യത്യസ്ത കണക്ഷനുകൾക്ക് പകരം സിംഗിൾ പോയിന്റ് കണക്ഷൻ മതി. ഉടമസ്ഥർ സബ് കൺസ്യൂമറായി കണക്കാക്കി മറ്റുള്ളവർക്ക് വീതിച്ച് നൽകാം.
കെ എസ് ഇ ബിയിൽ അപേക്ഷ നൽകാൻ ഓൺലൈൻ സംവിധാനങ്ങളോടൊപ്പം വാട്‌സ്ആപ്പ് ചാറ്റ് ബോട്ട് പോലുള്ള സങ്കേതങ്ങൾ ഉപയോഗിക്കാമെന്നും നിർദേശത്തിൽ പറയുന്നു. പുതിയ കണക്ഷൻ ലഭിക്കാനുള്ള പരമാവധി സമയം മുപ്പത് ദിവസം എന്നത് ഏഴ് ദിവസമാക്കിയിട്ടുണ്ട്.




