തിരുവനന്തപുരം: 13-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദനാഥാണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് ഇയാൾ.

ആശുപത്രിയിൽ പോയി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയിൽ പരിചയപ്പെടുകയും തന്റെ ടാബ് ശരിയാക്കിതരാമോയെന്ന് ചോദിക്കുകയുമായിരുന്നു. ടാബ് നോക്കുന്നതിനിടെ ഒരു ഫോൾഡർ തുറക്കാൻ ഇയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് ഫോൾഡറിൽ അശ്ലീല വീഡിയോ കണ്ട് മാറാൻ ശ്രമിച്ച കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാണിച്ചെന്നാണ് പരാതി.

ഭക്ഷണവും പണവും വാഗ്ദാനം ചെയ്തെങ്കിലും കുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു