- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; തിക്കിലും തിരക്കിലും പെട്ട് 20 ഓളം പേർക്ക് പരിക്കേറ്റു: ഇടഞ്ഞത് ഗൗരിനന്ദൻ എന്ന ആന
മലപ്പുറം: മലപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. വൈകിട്ട് നാലുമണിയോടെയാണു സംഭവം. ആയയിൽ ഗൗരിനന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ആളുകൾ ചിതറി ഓടി. തിക്കിലും തിരക്കിലുംപെട്ട് ഇരുപതോളം പേർക്കു പരുക്കേറ്റു.
അഞ്ച് ആനകൾക്കൊപ്പം ക്ഷേത്രത്തിലേക്കു കയറിയ ഗൗരിനന്ദൻ ഇടയുകയായിരുന്നു. പാപ്പാന്മാർ ആനയെ തളച്ചതോടെ ചടങ്ങുകൾ പുനരാരംഭിച്ചു . പരുക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story



