- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ പാഞ്ചജന്യം ഗസ്റ്റ്ഹൗസ് ഞായറാഴ്ച തുറക്കും; പുതുക്കി പണിത ഗസ്റ്റ്ഹൗസിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും
ഗുരുവായൂർ: നവീകരിച്ച ഗുരുവായൂർ പാഞ്ചജന്യം ഗസ്റ്റ്ഹൗസ് ഞായറാഴ്ച തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. മുറികൾ ഓൺലൈനായി ബുക്കുചെയ്യാനുള്ള സംവിധാനം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനടുത്ത് ചുരുങ്ങിയ നിരക്കിൽ മികച്ച സൗകര്യങ്ങളോടെ താമസിക്കാമെന്നതാണ് ദേവസ്വം ഗസ്റ്റ് ഹൗസിന്റെ പ്രത്യേകത. മൂന്നു കിടക്കകളുള്ള 26 എ.സി. മുറികളുണ്ട്. 1,200 രൂപയാണ് നിരക്ക്. 600 രൂപ നിരക്കിൽ മൂന്ന് കിടക്കകളുള്ള 55 നോൺ എ.സി. മുറികളും 800 രൂപ നിരക്കിൽ അഞ്ച് കിടക്കകളുള്ള 24 മുറികളുമുണ്ട്. ഓൺലൈൻ സംവിധാനം വരുന്നതോടെ നിരക്കിൽ ചെറിയ വർധനയുണ്ടാകും.
11 കോടി രൂപ ചെലവിട്ടാണ് പാഞ്ചജന്യം നവീകരിച്ചത്. അഞ്ചു നിലകളിലെയും തറയോടുകൾ പൂർണമായും മാറ്റി. ചുവരുകൾ ഭംഗിയാക്കി. മുറികൾ മോടിപിടിപ്പിച്ചു. റിസപ്ഷൻ കൗണ്ടർ ആകർഷകമാക്കി. റസ്റ്ററന്റ് കൂടുതൽ വിശാലമാക്കി. ശൗചാലയം മാറ്റിപ്പണിതു. പാർക്കിങ് സ്ഥലവും മെച്ചപ്പെടുത്തി.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാറെടുത്തത്. ദേവസ്വം ചീഫ് എൻജീനീയർ എം.രാജൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക്കുമാർ എന്നിവർക്കായിരുന്നു മേൽനോട്ടം.