- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്ര തുടങ്ങുന്നതിന് മുമ്പേ ആയതിനാൽ ഒഴിവായത് വൻ ദുരന്തം
കണ്ണൂർ : കണ്ണൂർ റെയിവേ സ്റ്റേഷന് സമീപത്തായി ട്രെയിൻ പാളം തെറ്റിയതിൽ അന്വേഷണത്തിന് റെയിൽവേ. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സാണ് പാളം തെറ്റിയത്. ശനിയാഴ്ച രാവിലെ 4.40നാണ് സംഭവം. ആലപ്പുഴയിലേക്ക് പുറപ്പെടുന്നതിനായി ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്നിലായുള്ള രണ്ട് ബോഗികൾ പാളം തെറ്റുകയായിരുന്നു.
യാത്ര തുടങ്ങുന്നതിന് മുന്നേ ആയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തേ തുടർന്ന് അപകടത്തിൽപ്പെട്ട ബോഗികൾ വേർപ്പെടുത്തി. രാവിലെ 5.10ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഒരു മണിക്കൂർ വൈകി 6.43നാണ് കണ്ണൂരിൽനിന്ന് പുറപ്പെട്ടത്. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് അപകടം നടന്നത്.
ഇതിൽ സിഗ്നൽ ബോക്സ് ഉൾപ്പെടെ തകർന്നിട്ടുണ്ടെങ്കിലും സർവീസുകളെയൊന്നും കാര്യമായി ബാധിച്ചിട്ടില്ല. ട്രെയിൻ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് റെയിൽവേ അറിയിച്ചു.



