- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തല്ലൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ
മലപ്പുറം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്തൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുംപറമ്പിലെ മദാരി കുട്ടേങ്ങൽ നിസാറിന്റെ ഭാര്യ തഹ്ദില(25)യുടെ മരണത്തിലാണ് ഭർത്തൃപിതാവായ അബൂബക്കറിനെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.
വ്യാഴാഴ്ച രാത്രിയാണ് തഹ്ദിലയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹികപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നായിരുന്നു പരാതി. ഭർത്തൃപിതാവ് തഹ്ദിലയെ മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.
തഹ്ദിലയുടെ ഭർത്താവ് നിസാർ വിദേശത്താണ്. രണ്ടുവയസ്സുള്ള കുട്ടി ഉൾപ്പെടെ ദമ്പതിമാർക്ക് നാലുമക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാത്രി ഒൻപതിന് കിഴക്കുംപറമ്പ് ജുമാമസ്ജിദിൽ ഖബറടക്കി.
Next Story



