- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരിയിലെ പ്രതിഷേധം സംഘർഷത്തിൽ
കൊച്ചി: മന്ത്രി പി.രാജീവിന്റെ എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇരുപത്തിയഞ്ചോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കരൂവന്നൂരിൽ രാജീവ് വഴിവിട്ട് ഇടപെട്ടെന്ന ഇഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
കളമശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു രാജീവിന്റെ ഓഫീസിലേക്ക് പ്രതിഷേധം. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ മറ്റ് വഴികളിലൂടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ചു.
ഇവരെ പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
Next Story



