പാലക്കാട്: 2024 ജനുവരിക്ക് മുൻപ് ഭാഗ്യക്കുറി ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും ഫെബ്രുവരി 29 നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയായവർക്ക് മാത്രമേ തുടർ പെൻഷൻ ലഭിക്കു. മസ്റ്ററിങ് പരാജയപ്പെടുന്നവർ ക്ഷേമനിധി ഓഫീസർ മുമ്പാകെ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് മസ്റ്റർ നടത്തുന്ന മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂവെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505170.