- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി പി.രാജീവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസ് മാർച്ചിൽ സംഘർഷം
കൊച്ചി: കരുവന്നൂർ ബാങ്കിലെ നിയമവിരുദ്ധ ഇടപെടലിൽ മന്ത്രി പി. രാജീവ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരിയിലെ എംഎൽഎ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കരുവന്നൂർ ബാങ്കിൽ പി.രാജീവ് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഇ.ഡി.കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
ശനിയാഴ്ച രാവിലെ പത്തരയോടെ പ്രകടനമായെത്തിയ നൂറോളം പ്രവർത്തകരെ ബാരിക്കേഡുവെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസുംതമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെനേരത്തെ സംഘർഷത്തിനൊടുവിൽ പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കി.
Next Story



