തൃശൂർ: ആതിരപ്പിള്ളി പെരിങ്ങൽക്കുത്തിൽ ആനക്കുട്ടിയുടെ മൂന്ന് ദിവസം പഴക്കമുള്ള ജഡം കണ്ടെത്തി. മുക്കുംപുഴ വനവാസി കോളനിയുടെ സമീപമുള്ള പുഴയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം മൂന്ന് ദിവസം പഴക്കമുള്ള ജഡമാണിതെന്നും കൊമ്പനാനക്കുട്ടിയാണ് ചരിഞ്ഞതെന്നും വനംവകുപ്പ് അറിയിച്ചു. വെറ്റിനറി ഫോറസ്റ്റ് സർജൻ ജഡം പരിശോധനയ്ക്ക് വിധേയമാക്കും. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് വ്യക്തമാക്കി.