- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാന ഓട്ടോറിക്ഷ തകർത്തു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു
മൂന്നാർ: റോഡിൽനിന്ന കാട്ടാനയുടെ മുന്നിൽപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാട്ടാന ഓട്ടോറിക്ഷ തകർത്തു. ആനയെ കണ്ടയുടനെ ഓട്ടോ നിർത്തി പുറത്തേക്ക് ഇറങ്ങി ഓടിയതിനാലാണ് ഡ്രൈവർ രക്ഷപ്പെട്ടത്.
പെരിയവര ടോപ് ഡിവിഷനിൽ എം. സോമുവിന്റെ ഓട്ടോറിക്ഷയാണ് കാട്ടാന തകർത്തത്. ശനിയാഴ്ച വെളുപ്പിന് അഞ്ചോടെയാണ് സംഭവം. പെരിയവരയിൽനിന്ന് മൂന്നാർ ടൗണിലേക്ക് വരുകയായിരുന്നു.നാട്ടുകാരാണ് ആനയെ തുരത്തിയത്. മൂന്നാർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്.
Next Story



