- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണമിശ്രിതം ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും പിടികൂടിയത് 63 ലക്ഷം രൂപയുടെ സ്വർണം
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽനിന്ന് എത്തിയ വടകര വില്യാപ്പള്ളി സ്വദേശി ഷക്കീറിൽ (28) നിന്നാണ് 999 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചത്. സ്വർണമിശ്രിതം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ. ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഇൻസ്‌പെക്ടർ രാജൻ റായി, ഹെഡ് ഹവിൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Next Story



