തൃശൂർ: വയനാടിൽ നിന്നും എത്തിച്ച 'രുദ്രൻ' എന്ന പേരിട്ട ആൺകടുവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അപകടനില തരണം ചെയ്തു. പൂത്തൂർ ചന്ദനകുന്ന് ഐസോലേഷൻ സെന്ററിൽ ചികിത്സയിലാണ് കടുവ.

ഡിസംബർ 18ന് സൗത്ത് വയനാട് ഡിവിഷനിലെ വാകേരിയിൽ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. തുടർന്ന് സാരമായി പരിക്കേറ്റ കടുവയെ ചികിത്സയ്ക്കായി മറ്റും 19നാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.

മുഖത്തേറ്റ മുറവിന് തുന്നലിട്ടെങ്കിലും അത് കടുവ തന്നെ പൊട്ടിക്കുന്ന സ്ഥിതിയാണ്. പൂർണമായും കടുവയുടെ ആക്രമണ സ്വഭാവം മാറിയിട്ടില്ല. കൂടുതൽ പ്രകോപനം ഉണ്ടാക്കാതെ കൃത്യമായി പരിചരിച്ച് വരികയാണ്. അതേസമയം ഡോക്ടർമാരുടെ വിദഗ്ധസംഘം കൃത്യമായി പരിശോധന നടത്തുന്നുണ്ട്.

മൂക്കിന് കുറുകെയുള്ള ആഴമേറിയ മുറിവും കാലുകളിൽ ചതവും ഒടിവുമുണ്ട്. ഡിസംബർ 21ന് വെറ്ററിനറി സർവകലാശാലയിലെയും സൂ ആശുപത്രിയിലെ 21 ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം മൂന്ന് മണിക്കൂർ സമയമെടുത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. മുറത്തെ മുറിവുകളും തുന്നിക്കെട്ടി.

തുടർന്ന് മുറിവ് പകുതി കരിഞ്ഞ അവസ്ഥയിലാണ്. 13-14 വയസ് പ്രായമെന്ന് കരുതുന്ന കടുവ നിലവിൽ പ്രതിദിനം ഏഴ് കിലോ ബീഫ് വരെ ഭക്ഷിക്കുന്നുണ്ട്. ഒരു മാസത്തിൽ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയാലേ പരിക്കുക്കൾ പൂർണമായി ഭേദമാകൂവെന്നും മന്ത്രി വ്യക്തമാക്കി.