തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് ഇത്തവണ തൃശ്ശൂർ ജില്ലയിൽ നടത്തും.

ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ 22 ന് വൈകീട്ട് 4 ന് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ കൂടിയാലോചനായോഗം ചേരും. തീയതി അടക്കം അതിൽ തിരുമാനിക്കും.