- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികൾക്ക് ബുദ്ധിമുട്ടു വരാതെ നോക്കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിച്ചു; പുതുച്ചേരി ജിപ്മർ ആശുപത്രിയിലെ അവധിയിൽ മാറ്റമില്ല
ചെന്നൈ: പുതുച്ചേരി ജിപ്മർ ആശുപത്രിയിലെ അവധിയിൽ മാറ്റമില്ല. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് പുതുച്ചേരിയിലെ ജിപ്മർ ആശുപത്രിയിൽ തിങ്കളാഴ്ച 2.30 വരെ അവധി പ്രഖ്യാപിച്ചത്.
ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നെങ്കിലും രോഗികൾക്ക് ബുദ്ധിമുട്ടു വരാതെ നോക്കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിച്ചു.
അടിയന്തര ശസ്ത്രക്രിയകൾ നടത്താനുള്ള ആളുകൾ രാവിലെ ജോലിക്ക് ഉണ്ടാകുമെന്നും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ ഹൈക്കോടതിയിൽ ഉറപ്പു നൽകി.
Next Story



