കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പിൽനിന്ന് അസ്ഥികൂടം കണ്ടെത്തിയതിൽ വിശദ അന്വേഷണത്തിന് പൊലീസ്. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവുമാണ് കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസമായി ഇവിടെ നിർമ്മാണം നടക്കുകയാണ്. തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.