റാന്നി: വെച്ചൂച്ചിറ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയയാൾ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെൺകുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പിൽ ഷാജി(55) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

മുക്കൂട്ടുതറ സ്വദേശികളായ നാലംഗം സംഘത്തിനൊപ്പമാണ് ഷാജി എത്തിയത്. വെള്ളച്ചാട്ടത്തിന് മുകളിലായുള്ള വാട്ടർ അഥോറിറ്റിയുടെ ഗ്യാലറിക്കു സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്. നാട്ടുകാരെത്തി കരയ്ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ രാജഗോപാൽ,എസ്‌ഐ സായിസേനൻ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.