- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയോധ്യയിൽ പ്രശംസയുമായി ന്യൂസീലൻഡ് മന്ത്രിമാരും
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവമാണെന്ന് പ്രശംസിച്ച് ന്യൂസീലൻഡ് മന്ത്രിമാർ. 500 കൊല്ലത്തെ കാത്തിരിപ്പാണ് ഇതിലൂടെ സാധ്യമായതെന്നും അവർ പറഞ്ഞു
'ജയ് ശ്രീറാം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാ ഇന്ത്യാക്കാരേയും ഞാൻ അഭിനന്ദിക്കുന്നു, അദ്ദേഹത്തിന്റെ നേതൃത്വമികവാണ്. ക്ഷേത്രം അതിഗംഭീരമാണ്, ഇനിയൊരു ആയിരം കൊല്ലം ഈ ക്ഷേത്രം നിലനിൽക്കും. ലോകമിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അതിജീവിക്കാൻ ഇന്ത്യയിലെ നൂറ് കോടിയിലേറെ വരുന്ന ജനതയ്ക്ക് തുണയേകുന്ന പ്രധാനമന്ത്രി മോദിക്ക് കരുത്തും കഴിവുമുണ്ടാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു', ന്യൂസീലൻഡ് മിനിസ്റ്റർ ഫോർ റെഗുലേഷൻ ഡേവിഡ് സീമോർ എഎൻഐയോട് പ്രതികരിച്ചു.
ഇതേ അഭിപ്രായം തന്നെയാണ് ന്യൂസീലൻഡിന്റെ മിനിസ്റ്റർ ഫോർ എത്നിക് കമ്യൂണിറ്റീസ് മെലീസ്സ ലീയും പങ്കുവെച്ചത്. ഇന്ത്യയെ മുൻപന്തിയിലെത്തിക്കാനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനും പ്രധാനമന്ത്രി മോദി അതിയായി ആഗ്രഹിക്കുന്നതായും ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി അദ്ദേഹം ചെയ്യുന്ന മികച്ച കാര്യങ്ങളാണ് അദ്ദേഹത്തെ ലോകം മുഴുവൻ ബഹുമാനിക്കുന്നതിന് കാരണമെന്നും മെലീസ്സ ലീ പറഞ്ഞു.



