മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 99ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ഞായറാഴ്‌ച്ച രാവിലെ ഷാർജയിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ ഹിസാമുദ്ദീനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡി. ആർ. ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

കസ്റ്റംസ് അസി.കമ്മിഷണർമാരായ ഇ.വിശിവരാമൻ, ടി. എൻ സുനിൽ, സൂപ്രണ്ടുമാരായ സൂരജ്കുമാർ, ദീപക് കുമാർ, എസ്. പ്രണയ് തുടങ്ങിയവർപരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ യുവാവിൽ നിന്നും കസ്റ്റംസ് റെയ്ഡിൽ അറുപതുലക്ഷത്തിന്റെ സ്വർണം കടത്തുന്നതിനിടെ പിടികൂടിയിരുന്നു.വരും ദിവസങ്ങളിലും റെയ്ഡു ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.