- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം പുറത്തു വിട്ട വ്രത ചിട്ടകൾ വീണ്ടും ചർച്ചകളിൽ
അയോധ്യ: പ്രധാനമന്ത്രി മോദി കഴിഞ്ഞ 11 ദിവസമായി അനുഷ്ഠിച്ചുവരുന്ന വ്രതം ഉന്നതമായ ആത്മീയ ആചരണമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാച്ചടങ്ങളുകൾ ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ കത്ത് രാഷ്ട്രപതി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചു. കഴിഞ്ഞ 11 ദിവസമായി മോദി പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി കടുത്ത വ്രതാനുഷ്ഠാനത്തിലായിരുന്നു. പഴങ്ങൾ മാത്രമാണ് കഴിക്കുന്നത്. മാത്രമല്ല, വെറും നിലത്ത് കിടന്നാണ് ഉറക്കം. തന്റെ ആത്മീയനിഷ്ഠയുടെക്കൂടി ഭാഗമായി പ്രധാനമന്ത്രി മോദി ഞായറാഴ്ച ധനുഷ്‌കോടിയിൽ എത്തിയിരുന്നു. സീതയെ രക്ഷിക്കാൻ ഹനുമാന്റെ നേതൃത്വത്തിൽ രാമസേതു പണിതുതുടങ്ങിയ അരിചാൽമുനൈ എന്ന സ്ഥലവും മോദി സന്ദർശിച്ചിരുന്നു.
വ്രതത്തിനിടെ കേരളത്തിലും മോദി എത്തിയിരുന്നു. കേരള സർക്കാർ പത്രക്കുറിപ്പിലൂടെയാണ് മോദി നിലത്ത് കിടന്നുറങ്ങിയത് ലോകത്തെ അറിയിച്ചത്. പിന്നീട് ഈ വാർത്ത കുറിപ്പ് പി ആർ ഡി സൈറ്റിൽ നിന്നും പിൻവലിക്കുകയും ചെയ്തു.



