- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപിടിക്കിടെ തലയിടിച്ചു വീണ പിതാവ് സ്കൂട്ടർ എടുത്തു പുറത്തു പോകും വഴി കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ട: മക്കളുമായുള്ള വഴക്കിനിടെ മർദനമേറ്റ് തലയിടിച്ച് തറയിൽ വീണ പിതാവ് സ്കൂട്ടർ എടുത്ത് പുറത്തേക്ക് പോകും വഴി കുഴഞ്ഞു വീണു മരിച്ചു.
ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡിൽ വെട്ടോലിമല തുരുത്തിപ്പള്ളിയിൽ വീട്ടിൽ ദാസ് ആന്റണി (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ മക്കളായ ബൈജുവും സൈജുവും ദാസുമായി സ്വത്തിനെ ചൊല്ലി വഴക്കുണ്ടായി. ഇളയമകൻ സൈജു ദാസിനെ മർദിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്ന് പറയുന്നു.
തലയിടിച്ച് താഴെ വീണ ദാസ് എണീറ്റ് പുറത്തിറങ്ങി സ്കൂട്ടർ എടുത്തു പോകാൻ ശ്രമിച്ചപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മൂത്ത മകൻ ബൈജുവും മറ്റുള്ളവരും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.
പിതാവ് മരിച്ച വിവരം അറിഞ്ഞ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ സൈജുവിനെ ഇലവുംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. പിതാവും മക്കളും മദ്യപിച്ച ശേഷം വഴക്കും ബഹളവും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.