- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിൽ ബയോടോയ്ലറ്റുകളുമായി കേരളത്തിൽ നിന്നുള്ള കമ്പനി; സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ ഐ.സി.എഫ്. നിർമ്മിച്ചത് അഞ്ഞൂറോളം ടോയ്ലറ്റുകൾ

X
കൊച്ചി: അയോധ്യയിൽ ബയോടോയ്ലറ്റുകൾ നിർമ്മിച്ച് കേരളത്തിൽ നിന്നുള്ള കമ്പനി. അയോധ്യയിലെ രാമക്ഷേത്ര സന്ദർശനത്തിനെത്തുന്നവർക്കായി സരയൂതീരത്താണ് കേരളത്തിൽനിന്നുള്ള കമ്പനി ബയോടോയ്ലറ്റുകൾ നിർമ്മിച്ചത്. ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിങ് സൊലൂഷൻസ് (ഐ.സി.എഫ്.) ആണ് സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ കരാർ ഏറ്റെടുത്ത് അഞ്ഞൂറോളം ബയോടോയ്ലറ്റുകൾ നിർമ്മിച്ചത്.
60 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി. ഇവയുടെ 24 മണിക്കൂർ മേൽനോട്ടവും അടുത്ത ഒരുവർഷത്തേക്കുള്ള അറ്റകുറ്റപ്പണിയും കമ്പനിയുടെ ഉത്തരവാദിത്വമാണെന്ന് ഐ.സി.എഫ്. മാനേജിങ് ഡയറക്ടർ ശംഭുനാഥ് ശശികുമാർ പറഞ്ഞു. 2013 മുതൽ ശബരിമലയിലെ ശുചീകരണ ആവശ്യങ്ങൾക്കും കമ്പനി ഉത്പന്നങ്ങളെത്തിക്കുന്നുണ്ട്.
Next Story

