മൂന്നാർ: അഞ്ചാമത് മൂന്നാർ മാരത്തൺ ഫെബ്രുവരി 10, 11 തീയതികളിൽ നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. പഴയ മൂന്നാർ ഹൈ ആൾട്ടിറ്റിയൂഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ കെസ്ട്രൽ അഡ്വഞ്ചേഴ്‌സാണ് സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഏതു പ്രായക്കാർക്കും പങ്കെടുക്കാം.

71 കിലോമീറ്റർ അൾട്രാ ചലഞ്ച് മാരത്തൺ, 42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 7 കിലോമീറ്റർ ഫൺ റേസ് എന്നിങ്ങനെയാണ് മത്സരങ്ങൾ. 10-ന് രാവിലെ 5.30-ന് അൾട്രാ ചലഞ്ച് മാരത്തൺ ആരംഭിക്കും. 11-ന് രാവിലെ ആറിന് ഫുൾ മാരത്തൺ, ഏഴിന് ഹാഫ് മരത്തൺ, 9.30-ന് ഫൺറേസ് മത്സരങ്ങൾ. മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും മെഡൽ നൽകും. മത്സരാർഥികൾ ംംം.ാൗിിമൃാമൃമവേീി.രീാ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9447031040.