- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറിയന്നൂരിൽ സ്‌കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അക്ഷയ സെന്റർ ജീവനക്കാരി മരിച്ച നിലയിൽ; അപകടം പുറംലോകം അറിയാൻ വൈകിയത് മരണമായെന്ന് വിലയിരുത്തൽ
കോഴഞ്ചേരി: സ്‌കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അക്ഷയ സെന്റർ ജീവനക്കാരി മരിച്ചു. ആർ.സി രേഖകൾ പ്രകാരം കുറിയന്നൂർ അക്ഷയ സെന്ററിലെ ജീവനക്കാരി ചെങ്ങരൂർ സ്വദേശി എം. സിജി (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കുറിയന്നൂർ അക്വാഡക്ടിന് സമീപം സ്‌കൂട്ടർ കലുങ്കിനോടു ചേർന്നുള്ള ഓടയിൽ നാട്ടുകാർ കണ്ടെത്തിയത്.
അപകടം നടന്നത് ഇന്നലെ രാത്രിയിലാണെന്ന് കരുതുന്നു. പരുക്കേറ്റ് ചോര വാർന്ന് മരിച്ചുവെന്നാണ് നിഗമനം. ഇവിടെ നിന്ന് അധികം അകലെയല്ലാതെ വാടകയ്ക്ക് താമസിക്കുകയാണ് സിജി. കുന്നന്താനം ചെങ്ങരൂർ സ്വദേശിനിയാണ്. അപകടം നടന്ന വിവരം പുറംലോകം അറിയാൻ വൈകിയതാണ് മരണ കാരണമായിരിക്കുന്നത്.
Next Story



