തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ (38) വെട്ടിക്കൊന്നത്. ഇന്നു രാവിലെ 6 മണിയോടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ വെട്ടുന്നത് കണ്ട് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്കും പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കൾക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.