- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; കൊച്ചു മകളുടെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ മുത്തശ്ശിയും മരിച്ചു
കോട്ടയം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൂത്തൂട്ടി കൊഞ്ചംകുഴിയിൽ അരുണിന്റെ ഭാര്യ അഞ്ജുവിനെ (30) ഇന്നലെ രാവിലെ 10ന് ആണു വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കൊച്ചുമകളുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ മുത്തശ്ശിയും മരിച്ചു. അഞ്ജുവിന്റെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ ഇന്നലെ വൈകുന്നേരമാണ് അഞ്ജുവിന്റെ പിതാവ് പി.ടി.സരളപ്പന്റെ അമ്മ കൊഞ്ചംകുഴിയിൽ അമ്മിണി (90) മരിച്ചത്.
അഞ്ജുവിന്റെ മരണത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അഞ്ജുവിന്റെയും അമ്മിണിയുടെയും സംസ്കാരം ഇന്ന് 3.30നു തിരുവഞ്ചൂർ മണിയാറ്റുങ്കൽ പൊതുശ്മശാനത്തിൽ. അഞ്ജുവിന്റെ മക്കൾ: അക്ഷര, അവന്തിക, അർഷൻ. അമ്മിണിയുടെ ഭർത്താവ്: പരേതനായ തങ്കപ്പൻ.
Next Story



