- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫിൽ വോട്ട് ചോർന്നു; 17 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം; ബിജെപി കൗൺസിലർ വോട്ട് ചെയ്തില്ല; മുസ്ലിം ലീഗ് വിജയം മികച്ച ഭൂരിപക്ഷത്തിൽ; കണ്ണൂർ കോർപറേഷൻ മേയറായി മുസ്ളീഹ് മഠത്തിൽ ചുമതലയേറ്റു

കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിം ലീഗിലെ മുസ്ളീഹ് മഠത്തിൽ ചുമതലയേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ. സുകന്യയൊണ് 17 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിഹ് മഠത്തിലിന് 36 വോട്ടുകളും എൻ.സുകന്യയ്ക്ക് 18 വോട്ടുകളും ലഭിച്ചു. എൽ.ഡി.എഫ് പക്ഷത്തുനിന്നും ഒരു വോട്ട് യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിക്ക് ലഭിച്ചു. ബിജെപിയുടെ ഏക കൗൺസിലർ വി.കെ ഷൈജു വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കണ്ണൂരിന്റെ അഞ്ചാമത്തെ മേയറാണ് മുസ്ലിഹ് മഠത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ കലക്ടർ അരുൺ പി. വിജയൻ സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
തുടർന്ന് കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന അനുമോദനയോഗത്തിൻ മുൻ മേയർ ടി. ഒ മോഹനൻ അബ്ദുൾ കരീം ചേലേരി, മാർട്ടിൻ ജോർജ് പി.ടി മാത്യു സി. സമീർ തുടങ്ങിയവർ പങ്കെടുത്തു.

