തിരുവനന്തപുരം: അഞ്ചുതെങ്ങ് - കോട്ട റോഡിൽ കൊച്ചുമേത്തൻ കടവ് ഭാഗത്ത് തീപിടിത്തം. പ്രദേശത്ത് പ്രവർത്തിച്ചിരുന്ന മണ്ണെണ്ണക്കടയയ്ക്കാണ് തീപ്പിടിച്ചതെന്നാണ് സൂചന.
സ്ഥലത്ത് പൊലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളടക്കം തീപിടുത്തത്തിൽ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിതെറിച്ചതായി ദൃസാക്ഷികൾ പറയുന്നു.

കടയ്ക്കാവൂരിൽ നിന്നുള്ള കെഎസ്ഇബി സംഘം പ്രദേശത്തെ വൈദ്യുത കണക്ഷൻ വിച്ഛേദിച്ചു. വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സംഘം അപകടസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.