- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസികാരോഗ്യകേന്ദ്രം ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
കോട്ടയം: വാഗ്ദാനംചെയ്ത സേവനം ലഭ്യമാക്കാതെയും അടിസ്ഥാന സൗകര്യമില്ലാതെയും പ്രവർത്തിച്ച മാനസികാരോഗ്യകേന്ദ്രം, ഉപഭോക്താവിന് ഒന്നരലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. കോട്ടയം പരിയാരത്തെ ലീലാ ആശുപത്രിയാണ് തുക നൽകേണ്ടത്.
മാനസികാസ്വാസ്ഥ്യചികിത്സയോടൊപ്പം യോഗയും കൗൺസലിങ്ങും ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സെല്ലിൽ അടച്ചിട്ടെന്നും പരാതിയുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവിട്ടതനുസരിച്ച്, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ സംഭവം അന്വേഷിച്ചു. സൈക്യാട്രിസ്റ്റിന് ടി.സി.എം.സി. രജിസ്ട്രേഷൻ ഇല്ലെന്നും ആശുപത്രിയുടെ പ്രവേശനകവാടത്തിൽ നായയെ കെട്ടിയിട്ടിരുന്നെന്നും ഡി.എം.ഒ.യുടെ അന്വേഷണറിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഠീ മറ്ലൃശേലെ വലൃല, ഇീിമേര േഡെ
സേവനന്യൂനതയും അനുചിതനടപടികളുംമൂലം പരാതിക്കാരനുണ്ടായ മാനസികവ്യഥ കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകാൻ വി എസ്. മനുലാൽ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടത്.



