- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ചെർപ്പുളശ്ശേരിയിൽ മരമില്ലിൽ വൻ തീപിടിത്തം; സമീപ പ്രദേശങ്ങളിലെ ആളുകളെ മാറ്റി
പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായതായാണ് റിപ്പോർട്ട്. സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി. മരമില്ലായതുകൊണ്ട് തീ ആളിപ്പടരാൻ സാധ്യത മുന്നിൽ കണ്ടാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കുന്നത്. തീ നിയന്ത്രണ വിധേയമായെങ്കിലും പൂർണമായും അണക്കാനായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Next Story



