- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരെ വന്ന വാഹനത്തിന്റെ ലൈറ്റടിച്ച് ഡ്രൈവറുടെ കാഴ്ചമറഞ്ഞു; വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ കാർ ഇടിച്ചുകയറി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: നിയന്ത്രണംവിട്ട കാർ വഴിയരികിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച് അപകടം. ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറി കാറിന്റെ ഒരു വശം തകർന്നെങ്കിലും യാത്രികർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.
നെടുമ്പാശേരിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്‌സി കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ ഒരു ഭാഗം പൂർണമായും ബസിനു പിന്നിലേക്ക് ഇടിച്ചുകയറിയെങ്കിലും, ഡ്രൈവറും യാത്രക്കാരനും ഇരുന്നിരുന്നത് മറുവശത്തായതിനാൽ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.
നെടുമ്പാശേരി സ്വദേശിയായ കാർ ഡ്രൈവർ ഏബ്രഹാം, ഈരാറ്റുപേട്ട സ്വദേശിയായ യാത്രക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്.
എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ പിന്നിലെ ടയറിൽ ഇടിച്ചാണ് കാർ നിന്നത്. ബസിന്റെ അടിയിൽപ്പെട്ടു പോയ കാറിന്റെ ഭാഗം അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.