ഹരിപ്പാട്: സ്‌കൂട്ടറിനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. രാമപുരം ശ്രീശൈലത്തിൽ ആയിരപ്പള്ളിൽ ജി. രാധാകൃഷ്ണപിള്ള ആണ് മരിച്ചത്. 75 വയസായിരുന്നു. ബിഎസ്എൻഎൽ സബ് ഡിവിഷൻ എൻജിനീയർ ആയിരുന്നു. ദേശീയപാതയിൽ രാമപുരം കീരിക്കാട് എൽപി സ്‌കൂളിന് സമീപം തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം.

രാധാകൃഷ്ണപിള്ള സഞ്ചരിച്ച സ്‌കൂട്ടറിനെ പിന്നിൽ നിന്ന് വന്ന കാർ മറി കടക്കാൻ ശ്രമിക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഭാര്യ : ജെ. ലതിക( റിട്ട. അദ്ധ്യാപിക, പുള്ളിക്കണക്ക് എൻ എസ് എസ് ഹൈസ്‌കൂൾ ) മക്കൾ: ലാലി ആർ പിള്ള ( അദ്ധ്യാപിക എൻ എസ് എസ് ഹൈസ്‌കൂൾ, വടക്കടത്തുകാവ് ), ലീന ആർ പിള്ള (ലക്‌ച്ചറർ, യു.ഐ.ടി. പത്തിയൂർ ) ആർ ശംഭുപ്രസാദ്. മരുമക്കൾ : പരേതനായ അനിൽ കുമാർ, അജയ് മോഹൻ (അബുദാബി).