- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തി; കോയമ്പത്തൂർ സ്വദേശി മൂന്നാറിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു
മൂന്നാർ: ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോയമ്പത്തൂർ സ്വദേശിയായ 77കാരൻ മൂന്നാറിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. പോൾ രാജ് ആണു മരിച്ചത്. തെന്മല ലോവർ ഡിവിഷനിലെ ചായക്കടയ്ക്കു സമീപം ഇന്നലെ രാത്രി 9.30ന് ആണു സംഭവം. ലോവർ ഡിവിഷൻ സ്വദേശിനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പോൾ രാജ്. ഇന്നലെ രാത്രി നടന്ന ചടങ്ങിനിടെ, വിവാഹപ്പന്തലിൽനിന്നു പുറത്തേക്കുപോയ പോൾ രാജ് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
Next Story