- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂക്കന്നൂർ കൂട്ടക്കൊലക്കേസ്; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. കൊലപാതകവും കൊലപാതകശ്രമവും അടക്കം കുറ്റങ്ങൾ തെളിഞ്ഞു. ശിക്ഷയിൽമേലുള്ള വാദം ജനുവരി 29ന് ആരംഭിക്കും. 2018 ഫെബ്രുവരി 11 ആയിരുന്നു സംഭവം.
മൂക്കന്നൂർ എരപ്പ് സെന്റ് ജോർജ് കപ്പേളയ്ക്കു സമീപം അറയ്ക്കൽ പരേതനായ കൊച്ചപ്പന്റെ മകൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരെ ശിവന്റെ അനുജൻ ബാബു വെട്ടിക്കൊലപ്പെടുത്തിയത്.
സ്മിതയുടെ മക്കളായ അതുൽ (12), ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ(10) എന്നിവരുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിൽപ്പത്രത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. അങ്കമാലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.



