കൊല്ലം: സുഹൃത്തുക്കളുമായി വീടിനുള്ളിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കത്തെ തുടർന്ന് കുത്തേറ്റ 55കാരൻ മരിച്ചു. കടപ്പാക്കട ശ്രീനഗർ ഒൻപതിൽ മധു (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലായവരെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

കടപ്പാക്കട ജങ്ഷന് സമീപം ചെടികച്ചവടം നടത്തി വരികയായിരുന്നു കൊല്ലപ്പെട്ട മധു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന മധു അമ്മ പത്മാവതിയോടൊപ്പമായിരുന്നു താമസം. അമ്മയുടെ മരണശേഷം വീട്ടിൽ തനിച്ചായിരുന്ന ഇയാൾ സുഹൃത്തുക്കളുമായി വീടിനുള്ളിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.