- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുല്ലിപ്പറമ്പിൽ കടന്നൽക്കുത്തേറ്റ് പോത്ത് ചത്തു
ചേലേമ്പ്ര: പുല്ലിപ്പറമ്പിൽ കടന്നൽക്കുത്തേറ്റ് പോത്ത് ചത്തു. അണ്ടിക്കാട്ടി കുഴിയിലെ കെ.പി. കുഞ്ഞാമുവിന്റെ പോത്താണ് ചത്തത്. കഴിഞ്ഞ ദിവസമാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. തുടർന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞാമുവിന്റെ വീടിന് സമീപത്തെ യുവാവിനെയും കടന്നൽ ആക്രമിച്ചിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സയിൽ സുഖം പ്രാപിച്ചു വരികയാണ്. കടന്നൽക്കൂട് നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story