കണ്ണൂർ: കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചു വർഷങ്ങളായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ആറുവയസുള്ള മകളെ വാടകക്വാർട്ടേഴ്സിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യത്തൊഴിലാളി അറസ്റ്റിൽ.പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്സ്യത്തൊഴിലാളിയുമായ വി.പി ഫൈസലിനെ(61)യാണ് കണ്ണൂർ ടൗൺ പൊലിസ്അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്‌ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.കണ്ണൂർ ടൗണിൽ ആക്രിസാധനങ്ങൾ പെറുക്കി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഫൈസൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്‌ച്ച രാവിലെ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവിധ ആവശ്യങ്ങൾക്കായി പുറത്തു പോയിരുന്നു. ഈ സമയം ഫൈസൽ ആറുവയസുകാരിയെ സ്വന്തം ക്വാർട്ടേഴ്സിലേക്ക് വിളിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞു ബഹളംവെച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികളാണ് രക്ഷപ്പെടാൻ ശ്രമിച്ചഇയാൾ തടഞ്ഞുവെച്ചു കണ്ണൂർ ടൗൺ പൊലിസിനെ വിളിച്ചു വരുത്തികൈമാറിയത്.കണ്ണൂർകോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ്ചെയ്തു.