- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറുടെ വീട്ടിൽനിന്നു 13 പവൻ സ്വർണാഭരണം കവർന്ന കേസ്; രണ്ടു പേർ അറസ്റ്റിൽ
വടകര: ഡോക്ടറുടെ വീട്ടിൽനിന്നു 13 പവൻ സ്വർണാഭരണം കവർന്ന കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (53), കുറ്റ്യാടിയിൽ താമസിക്കുന്ന പാലക്കാട് മണ്ണാർക്കാട് ത്രിക്കടേരി ചെമ്മണ്ണൂർ മാങ്ങോട് ചക്കിങ്ങൽ സി.ബഷീർ (52) എന്നിവരെയാണു വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണം വിൽപന നടത്താൻ സഹായിച്ചയാളാണ് ബഷീർ.
അബ്ദുല്ലയെയും ബഷീറിനെയും കൂട്ടി അന്വേഷണസംഘം പാലക്കാട്ടെത്തി. സ്വർണം വിറ്റ മണ്ണാർക്കാട്ടെ രണ്ടു ജൂവലറികളിൽ നിന്നായി എട്ടു പവനോളം കണ്ടെടുത്തു. കഴിഞ്ഞ ജൂലൈ 23ന് വില്യാപ്പള്ളി എംജെ ആശുപത്രിയിലെ ഡോ.സനീഷ് രാജിന്റെ കണിയാങ്കണ്ടി പാലത്തിനു സമീപത്തെ വാടകവീട് കുത്തിത്തുറന്നാണു സ്വർണം കവർന്നത്. ഡോക്ടർ വീട് പൂട്ടി കണ്ണൂർ ചാലാട്ടുള്ള സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണു വീട് കുത്തിത്തുറന്നു കിടക്കുന്നതും മോഷണമുണ്ടായതും കണ്ടത്.



