- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ വനിതയോട് ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ
കൊല്ലം: കടലിൽ ഇറങ്ങിയ ഓസ്ട്രേലിയൻ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപത്തുവച്ചായിരുന്നു സംഭവം.
കടലിൽ ഇറങ്ങി നിൽക്കുകയായിരുന്ന വിദേശ വനിതയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ ഇയാൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
Next Story



