വടക്കാഞ്ചേരി: ജയിലിൽ കഴിയുന്ന നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്റെ പേര് റിപ്പബ്ലിക് ദിനാഘോഷ നോട്ടീസിൽ വന്നതിനെതിരെ വ്യാപക പ്രതിഷേധം. കരുവന്നൂർ സഹകരണ തട്ടിപ്പിൽ അകത്താണ് സ്ഥിരം സമിതി അധ്യക്ഷൻ.

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന പ്രതിയും നഗരസഭാ സ്ഥിരംസമിതി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ ഇന്ന് നടക്കുന്ന തലപ്പിള്ളി താലൂക്ക് 75 -ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്ന് തലപ്പിള്ളി തഹസിൽദാർ ഇറക്കിയ നോട്ടീസിൽ ഉൾപ്പെടുത്തിയതിലാണു വ്യാപക പ്രതിഷേധം. ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നു വിവിധ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു