- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളായി കടൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ഡയോൺ; സുഹൃത്തിന്റെ വിവാഹ ശേഷമുള്ള ബൈക്ക് യാത്ര അപകടമായി; കോസ്റ്റൽ വാർഡൻ ഡയോണിന് യാത്രാ മൊഴി
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ മരിച്ച വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ കോസ്റ്റൽ വാർഡന് നാടിന്റെ യാത്രാമൊഴി. വിഴിഞ്ഞം കോട്ടപ്പുറം കോളനിയിൽ ആരോഗ്യത്തിന്റെയും പൊന്നമ്മയുടെയും മകനും കോസ്റ്റൽ വാർഡനുമായ ഡയോണി (25 )നാണ് നാട്ടുകാരും സഹപ്രവർത്തകരുമടങ്ങുന്ന വൻ ജനാവലി വികാരനിർഭരമായ യാത്രാമൊഴി നൽകിയത്. ബുധനാഴ്ച രാത്രി തുമ്പ പൗണ്ട് കടവിന് സമീപത്ത് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഡയോൺ മരിച്ചത്.
പുതുക്കുറിച്ചിയിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വർഷങ്ങളായി കടൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ഡയോൺ ചൊവ്വാഴ്ച രാത്രി വരെയും ജോലിയിൽ വ്യാപൃതനായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.
ബുധനാഴ്ച അവധിയെടുത്ത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ വിധി തട്ടിയെടുക്കുകയായിരുന്നു. ഡാനിയേൽ, ഡാർവിൻ, ഡെൻസൺ എന്നിവർ സഹോദരങ്ങളാണ്.



