- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസ് കോളജിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികൾക്കു സസ്‌പെൻഷൻ
കൊച്ചി: കൊച്ചി മഹാരാജാസ് കോളജിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികൾക്കു സസ്‌പെൻഷൻ. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന കാലയളവിലേക്കാണ് സസ്‌പെൻഷൻ.
അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാകാനല്ലാതെ ഇവർക്കു കോളജ് ക്യാംപസിൽ പ്രവേശിക്കാനാകില്ലെന്ന് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജിന്റെ ഉത്തരവിൽ പറയുന്നു. 18ലെ കോളജ് കൗൺസിൽ യോഗത്തിലെ തീരുമാന പ്രകാരമാണ് ഉത്തരവ്. . 13 കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കും എട്ട് എസ്എഫ്ഐ പ്രവർത്തകർക്കുമെതിരെയാണ് നടപടി. സസ്‌പെൻഷൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന കാലയളവിലേക്കാണ് സസ്‌പെൻഷൻ.
കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ ആകെ 8 കേസുകളാണ് സെൻട്രൽ പൊലീസ് എടുത്തിട്ടുള്ളത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ഒന്നാം പ്രതി. അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്.



