- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറെ സവിശേഷതകളുള്ള ഒന്നാണ് ഇന്ത്യയുടെ ഭരണഘടന; ആ ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണൻ; ആ പ്രാണനെയാണ് ഇന്ത്യ പ്രതിഷ്ഠിച്ചത്; അതിനേക്കാൾ ഒരു വലിയ പ്രതിഷ്ഠ ഇനി ഇന്ത്യയിൽ നടക്കാനില്ലെന്ന് മന്ത്രി പി പ്രസാദ്

ആലപ്പുഴ: ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി.പ്രസാദ്. അതിനു മുകളിൽ ഒരു പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ പറഞ്ഞു. ''ഏറെ സവിശേഷതകളുള്ള ഒന്നാണ് ഇന്ത്യയുടെ ഭരണഘടന. ആ ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണൻ. ആ പ്രാണനെയാണ് ഇന്ത്യ പ്രതിഷ്ഠിച്ചത്. അതിനേക്കാൾ ഒരു വലിയ പ്രതിഷ്ഠ ഇനി ഇന്ത്യയിൽ നടക്കാനില്ല. ഭരണഘടനയ്ക്ക് അപ്പുറമുള്ള ഒന്നിനെയും നമുക്ക് പ്രതിഷ്ഠിക്കാൻ കഴിയില്ല.
മണിപ്പുർ ഇപ്പോഴും നമ്മുടെ മുന്നിൽ ഒരു പ്രധാന പ്രശ്‌നമായി ഉയർന്നു നിൽക്കുകയാണ്. എട്ടു മാസത്തിലധികമായി അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയാത്ത ഒരു ജനതയുണ്ട് എന്നതും ഭീതി ഉള്ളിൽ ചേർത്തു വച്ചിരിക്കുന്ന ജനവിഭാഗം ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഉണ്ട് എന്നതും പൗരത്വം എന്നതു പോലും അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തുമെന്ന ഭയാശങ്കകൾ ഉണ്ട് എന്നതും ഒരിക്കലും ഒരു നാടിനെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും രംഗത്തേക്ക് എത്തിക്കുകയില്ല. ഈ അവസരത്തിൽ നാം ഭരണഘടനയെ ചേർത്തു നിർത്തേണ്ടത് അത്യാവശ്യമാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്.'' മന്ത്രി പ്രസാദ് പറഞ്ഞു.

